ഇൻപുട്ട്
- പുറത്തുനിന്നുള്ള സഹായം
- A local printer, who redid the misaligned screen prints in three hours
പ്രവർത്തനം
50 ടോട്ട് ബാഗുകൾ തയ്ച്ചു കഴിഞ്ഞെന്ന ആശ്വാസം അധികനേരം നീണ്ടില്ല. പ്രിന്റിംഗിലെ തെറ്റുകളും ബാഗുകളുടെ അളവുകളിലെ വ്യത്യാസവും അവസാന നിമിഷം വലിയൊരടിയായി. കൈയിൽ ആകെ ഒന്നര ദിവസം മാത്രം! വേഗത്തിൽ പ്രിന്റ് ചെയ്തു തന്ന പ്രിന്റർ ചേട്ടനും, രാവിലെ 9 മണിക്ക് എത്തി 32 ബാഗുകൾ വീണ്ടും തയ്ച്ചെടുത്ത ചേച്ചിമാരും ഒത്തുപിടിച്ചപ്പോൾ പ്രതിസന്ധി മാറി. പ്രതിസന്ധികൾക്കിടയിലും കൃത്യസമയത്ത് ഓർഡർ പാക്ക് ചെയ്ത് അയച്ചപ്പോൾ കിട്ടിയ ആശ്വാസം വാക്കുകൾക്ക് അതീതമായിരുന്നു.
ഔട്ട്പുട്ട്
- 18 Tote bags salvaged
- 32 Tote bags restitched from scratch
- 50 Tote bags packed and delivered
ഫലം
Quality checks were completed and the whole order was packed on time, within a 36-hour deadline.
(ഞങ്ങൾ നിരീക്ഷിച്ചത്)
ഈ പ്രവർത്തനം നിങ്ങൾക്കും നടത്താം. aikyam space-ന് കടപ്പാട് നൽകുന്നിടത്തോളം, ഈ കുറിപ്പ് പകർത്താനും മാറ്റം വരുത്താനും പങ്കുവെക്കാനും നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. ഫോട്ടോകൾ ഇതിൽ ഉൾപ്പെടുന്നില്ല. (Creative Commons ലൈസൻസ് CC BY 4.0)







